ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. തുല്യനീതി വേണ്ടെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സ്ത്രീകള്‍ അടക്കം തെരുവിലേക്ക് വരെ ഇറങ്ങിയിരിക്കുന്നു. തൊട്ടാല്‍ പൊള്ളുന്ന വിഷയം ആയത് കൊണ്ട് തന്നെ പ്രമുഖര്‍ പലരും മൗനത്തിലാണ്.